നാളികേര കര്‍ഷകരുടെ പ്രതിസന്ധി രൂക്ഷമാകും
തിരുവനന്തപുരം: പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചത് കേരളത്തിലെ നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കും.
നാളികേരത്തിന്റെ വിലയിടിവിനെ തുടര്‍ന്ന് ദുരിതത്തിലായ നാളികേര കര്‍ഷകരെ കൂടുതല്‍ വിഷമത്തിലാക്കുന്നതാണ് പാമോയിലിന്റെ തീരുവ കുറക്കാനുള്ള തീരുമാനം. ഉത്തരേന്ത്യയിലെ നിലക്കടല, കടുക് കര്‍ഷകരെയും ഈ തീരുമാനം പ്രതിസന്ധിയിലാക്കും. ഇറക്കുമതി തീരുവ കുറച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ടെങ്കിലും കേന്ദ്രം തീരുമാനത്തെ കുറിച്ച് പുനരാലോചിക്കുന്നില്ല.
മലേഷ്യാ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രി എ. ബി. വാജ്പേയി ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചത്. അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ 75 ശതമാനത്തില്‍ നിന്ന് 65 ശതമാനമായാണ് കുറച്ചത്. ശുദ്ധീകരിച്ച പാമോയിലിന്റെ 92.4 ശതമാനമായും കുറച്ചു.












Click it and Unblock the Notifications