കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ: മന്ത്രി ഗണേശിനെ ജനം തടഞ്ഞു

  • By Staff
Google Oneindia Malayalam News

കൊല്ലം: പത്തനാപുരത്തെ ദളിത് ദമ്പതികളുടെ ആത്മഹത്യയെത്തുടര്‍ന്ന് അവിടെ സംഘാര്‍ഷാവസ്ഥ നിലനില്ക്കുകയാണ്. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ഗതാഗതമന്ത്രി ഗണേഷ്കുമാറിനെ അക്രമാസക്തരായ ജനം തടഞ്ഞുവച്ചു.

പൊലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആത്മഹത്യചെയ്തതെന്ന് പറയുന്നു. ദമ്പതികളുടെ മരണത്തിന് കാരണമായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനാപുരത്ത് നവമ്പര്‍ രണ്ട് വെള്ളിയാഴ്ച ഹര്‍ത്താലായിരുന്നു.

സംഭവത്തെപ്പറ്റി അന്വേഷിക്കാനെത്തിയ സ്ഥലം എംഎല്‍എകൂടിയായ ഗണേഷിനെ ജനം തടഞ്ഞുവെക്കുകയായിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മേഖലാ ഡിഐജിയെക്കൊണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിപ്പിക്കുമെന്നും മന്ത്രി വാഗ്ദാനം നല്കിയപ്പോഴാണ് ജനം അടങ്ങിയത്.

ഒക്ടോബര്‍ 30നാണ് സംഭവങ്ങളുടെ തുടക്കം. പത്തനാപുരം പാതിരിക്കല്‍ രാജീഭവനില്‍ സുരേഷ് എന്ന ദളിതനെ പൊലീസ് മോഷണക്കുറ്റത്തിനാണ് അറസ്റുചെയ്തത്. പൊലീസ് സുരേഷിനെ മര്‍ദ്ദിച്ചതായി പറയപ്പെടുന്നു. പൊലീസ് പിന്നീട് സുരേഷിനെ വിട്ടയച്ചുവെങ്കിലും നവമ്പര്‍ ഒന്ന് വ്യാഴാഴ്ച സുരേഷും ഭാര്യ സുമയും ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച ്വ്യാഴാഴ്ച രാത്രിതന്നെ നാട്ടുകാരും ഡ്രൈവേഴ്സ് യൂണിയനും പൊലീസ് സ്റേഷന്‍ പിക്കറ്റ് ചെയ്തു. നാട്ടുകാരെ പിരിച്ചയക്കാന്‍ പൊലീസിന് ആകാശത്തേക്ക് വെടിവയ്ക്കേണ്ടിവന്നു.

നവമ്പര്‍ മൂന്ന് ശനിയാഴ്ച പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X