കുറ്റംചെയ്ത പൊലീസുദ്യോഗസ്ഥരെ ശിക്ഷിക്കണം
തിരുവനന്തപുരം: ആറു മാസം മാത്രം പ്രായമായ ആന്റണി സര്‍ക്കാരിന് കെപിസിസിയുടെ ശക്തമായ താക്കീത്. സംസ്ഥാനത്തെ തെറ്റുചെയ്യുന്ന പൊലീസുദ്യോഗസ്ഥന്മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കെപിസിസി നവംബര്‍ രണ്ട് വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാരിന് താക്കീത് നല്കി.
കോഴിക്കോട് ഡിസിസി പ്രസിഡന്റായ വീരാന്‍കുട്ടിയെ കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണര്‍ മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കെപിസിസി നേതൃഭാരവാഹികളുടെ യോഗം വെള്ളിയാഴ്ച ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷമാണ് ആന്റണിസര്ക്കാരിനെതിരെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് വെടിപൊട്ടിച്ചത്.
കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണറുടെ നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്നും അന്വേഷണത്തിന് ശേഷം അദ്ദേഹത്തിനെതിരെ ശിക്ഷാനടപടി കൈക്കൊള്ളണമെന്നും കെ. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്യ്രം നല്‍കണമെന്നത് ശരിയാണ്. പക്ഷെ അത് കോണ്‍ഗ്രസ് പ്രവര്ത്തകന് നേരെ കുതിരകയറാനുള്ളലൈസന്സല്ല. - മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസിന് ധാരാളം എംഎല്‍എമാരുണ്ട്. അതിലൊരാള്‍ മാത്രമാണ് രാമചന്ദ്രന്‍മാസ്റര്‍. രാമചന്ദ്രന് മാസ്റര്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും മുരളീധരന് പറഞ്ഞു. രാമചന്ദ്രന്മാസ്ററും കരുണാകരനും തമ്മിലുള്ള വഴക്ക് ബന്ധപ്പെട്ടവരെ കണ്ട് പരിഹരിക്കുമെന്നും മുരളീധരന് പറഞ്ഞു.
വീരാന്‍കുട്ടിയെ അസമയത്ത് അറസ്റുചെയ്തതിനെ ന്യായീകരിക്കാനാവില്ല. പൊലീസ് നടപടിയെ കെപിസിസി യോഗം ശക്തമായി വിമര്‍ശിച്ചു. മാത്രമല്ല, പാര്‍ട്ടിയുടെ തീരുമാനം മുഖ്യമന്ത്രി ആന്റണിയെ അറിയിക്കാന്‍ യോഗം കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെ ചുമതലപ്പെടുത്തി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications