ഉഷ കേസ്: അപവാദപ്രചാരണത്തിന് തെളിവില്ല
കൊച്ചി: കലിക്കറ്റ് സര്‍വകലാശാലയിലെ ജീവനക്കാരിയായ പി. ഇ. ഉഷയ്ക്കെതിരെ സഹപ്രവര്‍ത്തകനായ പ്രകാശന് അപവാദപ്രചാരണം നടത്തിയെന്നതിന് തെളിവില്ലെന്ന് സര്‍വകലാശാലയുടെ പരാതികമ്മിറ്റി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പതിനൊന്നംഗ സമിതിയിലെ നാല് പേര് റിപ്പോര്‍ട്ടിലെ നിഗമനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ലൈംഗികപീഡനം സംബന്ധിച്ച് വിശാഖ കേസില്‍ സുപ്രിം കോടതി വിധിയില്‍ പറഞ്ഞിട്ടുള്ള ലൈംഗികപീഡനത്തിന്റെ നിര്‍വചനത്തില്‍ വരുന്നതല്ല ഉഷ സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രകാശന് ഉദ്ദേശ്യമില്ലാതിരുന്നതുകൊണ്ട് ഇതിനെ ലൈംഗികപീഡനത്തില്‍ ഉള്‍പ്പെടുത്താനാവില്ല.
സമിതിക്ക് മുന്നില്‍ ഉഷ ഹാജരാക്കിയ അഞ്ച് സാക്ഷികളില്‍ ഒരാള്‍ മാത്രമേ ഉഷയ്ക്കനുകൂലമായി മൊഴി നല്‍കിയിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
നേരത്തെ ഉഷയുടെ സത്യാഗ്രഹത്തെ തുടര്‍ന്ന് പ്രകാശനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ വനിതാ കമ്മിഷന് അപവാദ പ്രചാരണം നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണെത്തിയത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications