Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാനിര്‍മാതാക്കള്‍ക്ക് ക്ഷേമനിധി

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സിനിമാ നിര്‍മാതാക്കള്‍ക്കായി ക്ഷേമനിധി രൂപീകരിക്കുന്നു. മുഖ്യമന്ത്രി എ. കെ. ആന്റണി ക്ഷേമനിധിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

നിര്‍മാതാക്കളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായാണ് ക്ഷേമനിധി രൂപീകരിക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വി. സി. ജോര്‍ജ് നവംബര്‍ രണ്ട് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് സാമ്പത്തികസഹായം നല്‍കും.

ലോകത്ത് ആദ്യമായാണ് ചലച്ചിത്ര നിര്‍മാതാക്കള്‍ക്കായി ഒരു ക്ഷേമനിധി രൂപീകരിക്കുന്നതെന്ന് ജോര്‍ജ് പറഞ്ഞു. അനേകം പ്രശ്നങ്ങള്‍ നേരിടുന്ന മലയാള ചലച്ചിത്ര നിര്‍മാതാകകള്‍ക്ക് ക്ഷേമനിധി രൂപീകരണം ആശ്വാസം നല്‍കും.

ക്ഷേമനിധി ശേഖരണം തദ്ദേശസ്വയംഭരണമന്ത്രി ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ക്ഷേമനിധിഅംഗത്വ ഉദ്ഘാടനം ചലച്ചിത്രതാരം മമ്മൂട്ടി നിര്‍വഹിക്കും.

ചടങ്ങില്‍ മലയാള ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരായ ടി. ഇ. വാസുദേവന്‍, എസ്. എസ്. തിരുപ്പതി ചെട്ടിയാര്‍, പി. ടി. സേവ്യര്‍, പി. ഭാസ്കരന്‍, എം. വി. പുന്നൂസ് (അപ്പച്ചന്‍), എം. ഒ. ജോസഫ്, ശോഭന പരമേശ്വരന്‍ നായര്‍ എന്നിവരെ ചലച്ചിത്രതാരം മോഹന്‍ലാല്‍ ആദരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+