കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ്മന്ത്രി രാജ്യദ്രോഹം നടത്തുന്നു: യുവമോര്‍ച്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജമ്മുകശ്മീരിനെ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം ഏഴാംക്ലാസ്സ് പാഠപുസ്തകത്തില്‍ നിന്നും നീക്കാത്ത വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ നടപടിയെടുക്കണമെന്ന് യുവമോര്‍ച്ച. ഇതുവഴി മുസ്ലീം ലീഗിന്റെ മന്ത്രി രാജ്യദ്രോഹക്കുറ്റം നടത്തുകയാണെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എം.ടി. രമേശ് നവംബര്‍ രണ്ട് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ കശ്മീരിനെ പാകിസ്ഥാനിലുള്‍പ്പെടുത്തിയ ഭൂപടം പിന്‍വലിക്കണം. വിദ്യാഭ്യാസ മന്ത്രി പരസ്യമായി മാപ്പുപറയുകയും വേണം. ഇല്ലെങ്കില്‍ നവമ്പര്‍ ഏഴിന് വിദ്യാഭ്യാസമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ചുനടത്തുമെന്നും രമേശ് പറഞ്ഞു.

സര്‍ക്കാരിന്റെ സഹായത്തോടെയാണ് കേരളത്തില്‍ തീവ്രവാദം നടക്കുന്നത്. രാജ്യദ്രോഹിയായ മദനിയെ മോചിപ്പിക്കാനുള്ള പിഡിപി സമരങ്ങള്‍ക്ക് യുഡിഎഫിന്റെ മൗനാനുവാദമുണ്ട് - രമേശ് ആരോപിച്ചു.

നെയ്യാറ്റിന്‍കരയില്‍ പിഞ്ചുകുഞ്ഞിന്റെ പാദം മുറിച്ച സി.പി.എം. സാക്ഷരകേരളത്തിന്റെ ശാപമായി മാറുകയാണെന്നും രമേശ് ആരോപിച്ചു. മതതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ യുവമോര്‍ച്ച ദേശവ്യാപകമായ പ്രചരണങ്ങള്‍ സംഘടിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X