കാബൂളില്‍ വീണ്ടും കാര്‍പറ്റ് ബോംബാക്രമണം
ജബാല്‍ സിറാജ്: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിന്റെ വടക്കുഭാഗത്ത് ബി-52 ബോബര്‍ വിമാനങ്ങള്‍ കാര്‍പറ്റ് ബോംബാക്രമണം നടത്തി.
നവംബര്‍ രണ്ട് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 9.35 ഓടെയാണ് ആക്രമണമുണ്ടായത്. താലിബാന്‍ സേനയെ വിന്യസിച്ചിരിക്കുന്ന ബഗ്രാം വ്യോമതാവളത്തിന്റെ തെക്ക്കിഴക്കന്‍ ഭാഗത്തായാണ് യുഎസ് വിമാനങ്ങള്‍ കാര്‍പ്പറ്റ് ബോംബാക്രമണം നടത്തിയത്. വിമാനങ്ങള്‍ മൂന്ന് തവണ ബോംബുകളുടെ പരവതാനി വിരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസവും കാബൂളിന്റെ വടക്കുഭാഗത്ത് യുഎസ് വിമാനങ്ങള്‍ കാര്‍പറ്റ് ബോംബാക്രമണം നടത്തിയിരുന്നു.












Click it and Unblock the Notifications