വാജ്പേയി മുഷറഫ് കുടികാഴ്ച ജനുവരിയില്‍?
അമൃത്സര്‍: പ്രധാനമന്ത്രി വാജയ് പേയി പാക് പ്രസിഡന്റ് മുഷറഫുമായി വരുന്ന ജനുവരിയില്‍ നേപ്പാളില്‍ കൂടികാഴ്ച നടത്തിയേക്കും. ജനുവരിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തിനിടെയായിരിക്കും ഈ കുടികാഴ്ച. വിദേശ കാര്യ വകുപ്പാണ് ഇക്കാര്യം നവംബര്‍ മൂന്ന് ശനിയാഴ്ച വെളിപ്പെടുത്തിയത്.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ സമ്മേളനം നടക്കുന്നതിനിടയില്‍ മുഷറഫിനെ കാണില്ലെന്ന് നേരത്തെ വാജ് പേയി വ്യക്തമാക്കിയിരുന്നു.
ശത്രുത കൊണ്ടല്ല മുഷറഫിനെ കാണില്ലെന്ന് പറഞ്ഞത്, കൂടികാഴ്ചക്ക് മുന്‍പായി പാകിസ്ഥാന്‍ കശ്മീരില്‍ അതിര്‍ത്തികടന്ന് നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കണം. വാജ്പേയി അമൃത്സറില്‍ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications