വാക് പയറ്റിന് താനില്ലെന്ന് ആന്റണി
കൊച്ചി: കരു ണാകരന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ആന്റണി വ്യക്തമാക്കി. വാക്പയറ്റിന് താനില്ല. കൊച്ചില്‍ വച്ചാണ് ആന്‍ണി വാര്‍ത്താ ലേഖകരോട് ഇത് പറഞ്ഞത്.
കരുണാകരന്റെ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണം വീണ്ടും വീണ്ടും വാര്‍ത്താ ലേഖകര്‍ ആരാഞ്ഞെങ്കിലും മറുപടി പറയാന്‍ ആന്റണി ഒരുങ്ങിയില്ല. കരുണാകരന് പല വിഷയങ്ങളിലും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടാവും. തനിക്ക് അതിനോടെല്ലാം യോജിപ്പുണ്ടാവണമെന്നില്ല. പലരും പല അഭിപ്രായങ്ങളും പറഞ്ഞേക്കും. പക്ഷേ മുഖ്യമന്ത്രിക്ക് പല പരിമിതികളും ഉണ്ടാവും. ഒരു സമയത്ത് ഒരു തീരുമാനം മാത്രമേ എടുക്കാനാവൂ. ആന്റണി പറഞ്ഞു.
കോഴിക്കോട് ഡി സി സി പ്രസിഡന്റിന്റെ അറസ്റിനെ തുടര്‍ന്ന് നടന്ന പ്രകടനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതല്‍ സംയമനം പാലിക്കണമായിരുന്നെന്നായിരുന്ന ആന്റണിയുടെ അഭിപ്രായം. അക്രമങ്ങളെ അനുകൂലിച്ചുകൊണ്ടുള്ള കെ പി സി സി പ്രസിഡന്റ് മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ആന്റണി വിസമ്മതിച്ചു. കോഴിക്കോട് സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാവൂ. ആന്റണി പറഞ്ഞു.
തനിക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രമേ ആന്റണി അഭിപ്രായം പറയൂ. തന്റെ ഗുണത്തിന് വേണ്ടി മാത്രം. അത് ആന്റണി ഒന്നുകൂടി വ്യക്തമാക്കി.












Click it and Unblock the Notifications