കൊച്ചിയില്‍ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് കൊച്ചിനഗരത്തിലെ റോഡ് ഗതാഗതത്തെ ബാധിക്കുന്നു.
സംസ്ഥാന വിനോദഞ്ചാര വകുപ്പും ഹിന്ദുസ്ഥാന്‍ തോംപ്സണ്‍ അസോസിയേറ്റ്സും ചേര്‍ന്ന് നടത്തുന്ന കേരളാ ഫെസ്റിവല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കാനിരിക്കുകയാണ്. റോഡുകളുടെ അറ്റക്കുറ്റപ്പണികള്‍ ഫെസ്റിവലിനു മുമ്പായി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ് പറഞ്ഞിരുന്നു.
അതിനിടെ സംസ്ഥാനത്തെ റോഡുകളുടെ അറ്റക്കുറ്റപ്പണികള്‍ നിശ്ചിതസമയത്തിനുള്ളില്‍ തീര്‍ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍ അറിയിച്ചു. വേണ്ടത്ര ടാര്‍ ലഭ്യമല്ലാതിരുന്നതുകൊണ്ടാണ് അറ്റക്കുറ്റപ്പണി മന്ദഗതിയിലായത്. എറണാകുളം ഡിവിഷനില്‍ മാത്രം 4500 ടണ്ണാണ് ആവശ്യമുണ്ടായിരുന്നത്. പ്രശ്നം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്.












Click it and Unblock the Notifications