റെഡ് ഫ്ലാഗ് തീവ്രവാദി സംഘടനയല്ല: കൃഷ്ണയ്യര്‍
തിരുവനന്തപുരം: സിപിഐ (എംഎല്‍) റെഡ്ഫ്ലാഗിനെ തീവ്രവാദി സംഘടനകളുടെ വിഭാഗത്തില്‍ പെടുത്താനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയോട് ആവശ്യപ്പെട്ടു.
ബലപ്രയോഗമോ തീവ്രവാദ ശൈലിയോ ഇല്ലാതെ ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് റെഡ് ഫ്ലാഗെന്ന് കൃഷ്ണയ്യര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
സിപിഐ (എംഎല്‍) റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി. സി. ഉണിച്ചെക്കനും സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. സര്‍ക്കാരുകളുടേതടക്കം എല്ലാ തരം ഭീകരവാദത്തെയും തീവ്രവാദത്തെയും എതിര്‍ക്കുന്ന സംഘടനയാണ് റെഡ്ഫ്ലാഗ്.
ആഗോളവത്കരണത്തിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിലൂടെ പാര്‍ട്ടി വന്‍ ജനപിന്തുണ നേടിയെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഉണ്ണിച്ചെക്കന്‍ പറഞ്ഞു.












Click it and Unblock the Notifications