വിമാനത്താവളം: സര്‍ക്കാര്‍ ഓഹരി 26 ശതമാനമാക്കി
കൊച്ചി: കൊച്ചി അന്തര്‍ദേശീയ വിമാനത്താവള കമ്പനിയില്‍ സര്‍ക്കാരിന്റെ നിക്ഷേപവിഹിതം 52 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി കുറച്ചു.
നവംബര്‍ മൂന്ന് ശനിയാഴ്ച ചേര്‍ന്ന കമ്പനിയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തതായി മുഖ്യമന്ത്രി എ. കെ. ആന്റണി യോഗത്തിനു ശേഷം അറിയിച്ചു.
200 കോടിയാണ് ഇപ്പോള്‍ കമ്പനിയുടെ നിക്ഷേപം. ഇതിന്റെ 26 ശതമാനം ഓഹരി നിലര്‍ത്താനായി മാര്‍ച്ച് 31നുള്ളില്‍ സര്‍ക്കാര്‍ 20.58 കോടി നിക്ഷേപിക്കും.
സര്‍ക്കാരിന്റെ ഓഹരിവിഹിതം കുറക്കുകയാണെങ്കിലും കമ്പനിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി തന്നെയായിരിക്കും. നിഷേധാധികാരം സര്‍ക്കാരിനുണ്ടായിരിക്കും. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതിന് സര്‍ക്കാരിന്റെ അഭിപ്രായം പ്രധാനമായിരിക്കും. കമ്പനിയിലെ ഡയറക്ടര്‍മാരില്‍ മൂന്നിലൊന്ന് പേരെയും നിയമിക്കുന്നതും സര്‍ക്കാരായിരിക്കും.
വന്‍നഷ്ടത്തിലുള്ള കമ്പനി അടുത്ത വര്‍ഷത്തോടെ ലാഭത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications