കമ്മിഷണറുടെ നടപടി ധിക്കാരപരം: ശങ്കരന്‍
കോട്ടയം: കോഴിക്കോട് സംഭവത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ധിക്കാരപരമായാണ് പെരുമാറിയതെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
കമ്മിഷണര്‍ക്കെതിരെ മാത്രമല്ല സംഭവത്തില്‍ ഉത്തരവാദികളായ എല്ലാ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാവണമെന്ന് ശങ്കരന്‍ ആവശ്യപ്പെട്ടു. നവംബര്‍ മൂന്ന് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി സംഘടനാ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. കോഴിക്കോട് പൊലീസില്‍ നിന്ന് ഇത്തരം സമീപനങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്.
കമ്മിഷണര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം മന്ത്രിസഭക്കു മുന്നില്‍ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications