കുടുംബചിത്രങ്ങള്‍ നിര്‍മിക്കണം: ആന്റണി
കൊച്ചി: ചലച്ചിത്ര വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ചലച്ചിത്ര നിര്‍മാതാക്കളുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
സംസ്ഥാനത്തെ ചലച്ചിത്ര നിര്‍മാതാക്കള്‍ക്കായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രൂപീകരിച്ച ക്ഷേമനിധിയുടെ ഉദ്ഘാടനം നവംബര്‍ മൂന്ന് ശനിയാഴ്ച നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ആദ്യമായാണ് ചലച്ചിത്ര നിര്‍മാതാക്കള്‍ക്കായി ക്ഷേമനിധി രൂപീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് നിര്‍മാതാക്കള്‍ തന്നെ ഒരു പരിഹാരം കണ്ടെത്തണം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് സാമ്പത്തികമായ സഹായം ചെയ്യാനാവില്ല.
തിയേറ്ററില്‍ പോയി സിനിമ കാണാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കുടുംബചിത്രങ്ങള്‍ പോലെ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള ചിത്രങ്ങള്‍ നിര്‍മിക്കുകയാണ് വേണ്ടത്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ കഴിയുന്നതും ഒഴിവാക്കണം.- ആന്റണി നിര്‍ദേശിച്ചു.












Click it and Unblock the Notifications