ലഷ്കര്‍ എ തോയിബയെയും ജെയ്ഷ് എ മുഹമ്മദിനെയും അമേരിക്ക നിരോധിച്ചു
ന്യൂയോര്‍ക്ക്: ലഷ്കര്‍ എ തോയിബ, ജെയ്ഷ് എ മുഹമ്മദ് എന്നീ സംഘടനകളെ അമേരിക്ക തീവ്രവാദി സംഘടനകളുടെ പട്ടികയില്‍ പെടുത്തി. നിരോധനത്തിന് തുല്യമാണ് ഇത്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്നത് സ്വാതന്ത്യ്ര സമര സംഘടനകളാണെന്ന പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പ്രസ്താവനക്കുള്ള ചുട്ട മറുപടിയായാണ് ഇന്ത്യ ഇതിനെ കാണുന്നത്.
പാകിസ്താന്‍ ആസ്ഥാനമായുള്ള ഈ സംഘടനകളുടെ പ്രധാന പ്രവര്‍ത്തന മേഘല കശ്മീരാണ്. പ്രധാനമന്ത്രി വാജ്പേയി യുടെ അമേരിക്ക സന്ദര്‍ശനത്തിന് തൊട്ടു മുന്‍പായി കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനകളെ നിരോധിച്ചത് ഇന്ത്യക്ക് അനുകൂലമാണ്. ദീര്‍ഘകാലമായു ള്ള ഇന്ത്യയുടെ ആവശ്യമാണ് ഈ സംഘടനകളെ നിരോധിക്കുക എന്നത്.
46 വിദേശ തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഈ രണ്ടു സംഘടനകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ ലഷ്കര്‍ എ തോയിബയെയും ജെയ്ഷ് എ മുഹമ്മദിനെയും തീവ്രവാദീ സംഘടനകളായി പ്രഖ്യാപിക്കണമെന്ന് യു എസ് അറ്റോണി ജനറല്‍ ജോണ്‍ ആഷ്ക്രോഫ്റ്റ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. സംഘടനകളെ നിരോധിക്കുന്നതായി യു എസ് പറഞ്ഞിട്ടില്ല. എന്നാല്‍ നിയമപരമായി തീവ്രവാദി കളുടെ പട്ടികയില്‍ പെടുത്തുന്നതും നിരോധിക്കുന്നതും തുല്യമാണ്. ഈ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ തന്നെ അമേരിക്ക നിരോധിച്ചിരുന്നു.












Click it and Unblock the Notifications