മുഖ്യമന്ത്രി വികാരം മനസിലാക്കണം: മുരളി
കോഴിക്കോട്: ദീര്‍ഘകാലം കെപിസിസി പ്രസിഡന്റായിരുന്ന മുഖ്യമന്ത്രി എ. കെ. ആന്റണി കോഴിക്കോട് സംഭവത്തില്‍ കെപിസിസിയുടെ വികാരം മനസിലാക്കി പ്രവര്‍ത്തിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടിയെ അറസ്റ് ചെയ്തതില്‍ രോഷാകുലരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കുന്നതില്‍ കെപിസിസി പ്രസിഡന്റെന്ന നിലയില്‍ താന്‍ വിജയിച്ചിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടി പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിച്ചു എന്ന തോന്നലുണ്ടാവാതിരിക്കാനാണ് മുഖ്യമന്ത്രി അന്വേഷണം നടത്തുന്നതെന്നാണ് താന്‍ കരുതുന്നത്. പ്രശ്നത്തില്‍ മതിയായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുരളി പറഞ്ഞു.












Click it and Unblock the Notifications