തമിഴ്നാട്പൊലീസ് രാഘവനെ വഴി തെറ്റിച്ചു
കോയമ്പത്തൂര്‍: കേന്ദ്ര മന്ത്രിയെന്ന് തെറ്റിദ്ധരിച്ച് എം.വി. രാഘവന് തമിഴ്നാട് പൊലീസിന്റെ പൈലറ്റ്. കേന്ദ്രമന്ത്രിയെ കാത്ത് വാളയാറില്‍ നിന്ന തമിഴ്നാട് പൊലീസിനാണ് ഈ അബദ്ധം പറ്റിയത്. തമിഴ്നാട് പൊലീസ് തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.
കൊച്ചിയില്‍നിന്ന് തിരുപ്പൂരിലേക്ക് പോകുന്ന കേന്ദ്ര ടെക്സ്റൈല്‍ വകുപ്പ് സഹ മന്ത്രി ധനഞ്ജയ് കുമാറിനെ കാത്താണ് തമിഴ്നാട് പൊലീസ് നിന്നത്. എന്നാല്‍ എം.വി. രാഘവന്റെ കാര്‍ കണ്ടപ്പോള്‍ അത് ധനഞ്ജയ് കുമാറാണെന്ന് കരുതി പൊലീസ് പൈലറ്റ് വാഹനമായി പോയി.പാലക്കാട്ട്നിന്ന് അട്ട പ്പാടിയിലേക്ക് പോവുകയായിരുന്നു എം.വി. രാഘവന്‍. കുറച്ച് കഴിഞ്ഞപ്പോള്‍ വഴിമാറിയത് മനസ്സിലാക്കിയ രാഘവന്റെ സംഘം തമിഴ്നാട് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ശരിയായ വഴിയേ പോയി.
30 കിലോമീറ്റര്‍ ദൂരമാണ് തമിഴ്നാട് പൊലീസ് എം.വി. രാഘവന് പൈലറ്റ് പോയത്. പിന്നീട് അബദ്ധം മനസ്സിലാക്കിയ പൊലീസ് മടങ്ങി വന്ന് പിന്നീട് എത്തിയ ധനഞ്ജയ് കുമാറിന് പൈലറ്റ് പോയി.












Click it and Unblock the Notifications