ഭരണപ്രതിസന്ധിയ്ക്ക് കാരണം ആന്റണി : വിഎസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണപ്രതിസന്ധിയ്ക്ക് കാരണം മുഖ്യമന്ത്രി ആന്റണിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. നവമ്പര്‍ നാല് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
സ്വന്തം പ്രതിച്ഛായയോടുള്ള ആന്റണിയുടെ ആര്‍ത്തിയാണ് നിയമസഭയിലെ പ്രതിസന്ധിയ്ക്ക് കാരണം. സംസ്ഥാനത്ത് നിയമരാഹിത്യം നടമാടുകയാണ്. മാന്യതയ്ക്ക് കോട്ടംതട്ടാത്ത വിധത്തില്‍ നിയമസഭയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിപക്ഷം തയ്യാറായിരുന്നു. പക്ഷെ ആന്റണി വഴങ്ങിയില്ല- വിഎസ് പറഞ്ഞു.
പൊലീസ് രാഷ്ട്രീയക്കാരോട് കുറേക്കൂടി മാന്യമായി പെരുമാണമെന്ന്, ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടിയുടെ അറസ്റിനെക്കുറിച്ച് പരാമര്‍ശിക്കവേ വിഎസ് സൂചിപ്പിച്ചു. ഏതെങ്കിലും പൊലീസുദ്യോഗസ്ഥന്‍ ധിക്കാരം കാട്ടിയിട്ടുണ്ടെങ്കില്‍ ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും വിഎസ് അഭിപ്രായപ്പെട്ടു.
ജപ്പാന്‍ കുടിവെള്ളപദ്ധതിയില്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചതിനുപിന്നിലെ അഴിമതി പ്രതിപക്ഷം തുറന്നുകാട്ടുമെന്ന ഭയംകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിലെ പ്രതിസന്ധി തുടര്‍ന്നു കൊണ്ടുപോകുന്നത്. ഇടതുമുന്നണി ഭരണമായിരുന്നു ഇതിലും ഭേദമെന്ന് യുഡിഎഫുകാര്‍ തന്നെ പറയുന്ന സ്ഥിതിവിശേഷമാണിപ്പോഴുള്ളതെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications