ആയിരങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു
ദില്ലി: അംബേദ്കര്‍ ഭവനില്‍ നവംബര്‍ നാല് ഞായറാഴ്ച നടന്ന ചടങ്ങില്‍ പതിനായിരക്കണക്കിന് ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. അഖിലേന്ത്യാ പട്ടിക ജാതി- പട്ടിക വര്‍ഗ കോണ്‍ഫെഡറേഷനാണ് മതപരിവര്‍ത്തന ചടങ്ങിന് മുന്‍കൈയെടുത്തത്.
നേരത്തെ രാംലീല മൈതാനത്ത് നടത്താനിരുന്ന മതപരിവര്‍ത്തന ചടങ്ങിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് അംബേദ്കര്‍ ഭവനിലേക്ക് ചടങ്ങ് മാറ്റിയത്.
അംബേദ്കര്‍ ഭവനില്‍ ഏതാണ്ട് മുപ്പതിനായിരത്തോളം ദളിതരാണ് തടിച്ചുകൂടിയത്. എത്ര പേര് മതപരിവര്‍ത്തനം നടത്തിയെന്ന് വ്യക്തമല്ല. പതിനായിരക്കണക്കിന് ദളിതര്‍ ബുദ്ധമതം സ്വീകരിച്ചെന്ന് അഖിലേന്ത്യാ പട്ടിക ജാതി- പട്ടിക വര്‍ഗ കോണ്‍ഫെഡറേഷന്റെ ഒരു ഭാരവാഹി അറിയിച്ചു.
മതപരിവര്‍ത്തനം ചെയ്തവര്‍ തല മുണ്ഡനം ചെയ്തു. ബുദ്ധമത സന്യാസിമാരാണ് മതപരിവര്‍ത്തനം നടത്തിയത്.
അഖിലേന്ത്യാ പട്ടിക ജാതി- പട്ടിക വര്‍ഗ കോണ്‍ഫെഡറേഷന്‍ ചെയര്മാന് രാം രാജും ബുദ്ധമതം സ്വീകരിച്ചു. രാംലീല മൈതാനത്ത് മതപരിവര്‍ത്തന ചടങ്ങ് നടത്തുന്നതിന് അനുമതി നിഷേധിച്ചതിന് അദ്ദേഹം സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചു. മതപരിവര്‍ത്തനം ചെയ്യാനായെത്തിയ അനേകം ആളുകളെ ദില്ലിയില്‍ പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് രാം രാജ് ആരോപിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications