ലാലുവിനോട് കീഴടങ്ങാന്‍ സുപ്രീംകോടതി
ദില്ലി: റാഞ്ചിയിലെ പ്രത്യേക കോടതിയ്ക്കു മുമ്പാകെ കീഴടങ്ങാന്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ് കീഴടങ്ങാന്‍ ലാലുവിനോട് നവമ്പര്‍ അഞ്ച് തിങ്കളാഴ്ച സുപ്രീംകോടതി നിര്‍ദേശിച്ചത്.
ജസ്റിസുമാരായ കെ.ടി. തോമസ്, എസ്.എസ്.എം. ഖാദ്രി, യു.സി. ബാനര്‍ജി എന്നിവരടങ്ങിയ ബഞ്ചാണ് ഈ വിധി പറഞ്ഞത്. ലാലു എന്തെങ്കിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് തള്ളിക്കളയാനും പ്രത്യേക കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
അതേ സമയം നവമ്പര്‍ 26ന് മുമ്പ് ലാലുവിനെ അറസ്റുചെയ്യരുതെന്ന് സിബിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്കിയിട്ടുണ്ട്. നേരത്തെയുള്ള ഒരു ജാമ്യമില്ലാ അറസ്റ് വാറണ്ടിന്റെ പേരില്‍ ലാലു നവമ്പര്‍ 26ന് ലാലു റാഞ്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാകേണ്ടതുണ്ട്.












Click it and Unblock the Notifications