റംസാനും ആക്രമണം നിര്‍ത്തില്ല: റംസ്ഫീല്‍ഡ്
ദില്ലി: റംസാന്‍ മാസത്തിലും അഫ്ഗാനിസ്ഥാനെതിരായ ആക്രമണം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി റംസ്ഫീല്‍ഡ് വ്യക്തമാക്കി. നവംബര്‍ അഞ്ച് തിങ്കളാഴ്ച ഇന്ത്യയില്‍ പ്രത്യേകസന്ദര്‍ശനത്തിനെത്തിയ റംസ്ഫീല്‍ഡ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
മുസ്ലീങ്ങളുടെ വിശുദ്ധമാസമായ റംസാന്‍മാസത്തില്‍ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും യുഎസ് അത് തള്ളിക്കളയുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ആക്രമണം വര്‍ഷങ്ങളോളം തുടരേണ്ടിവരില്ലെന്നും യുഎസ് ആക്രമണം ഫലപ്രദമായിത്തുടങ്ങിയെന്നും റംസ്ഫീല്‍ഡ് പറഞ്ഞു.
അതേ സമയം തീവ്രവാദത്തിനെതിരായ യുദ്ധത്തിന് കൂടുതല്‍ സമയമെടുക്കും. കാരണം ആ യത്നം അഫ്ഗാനിസ്ഥാനേക്കാള്‍ വലിയതാണ്- റംസ്ഫീല്‍ഡ് വിശദീകരിച്ചു.
അഫ്ഗാനിസ്ഥാനു നേരെയുള്ള ബോംബാക്രമണം ഓരോദിവസവും മെച്ചപ്പെട്ടുവരികയാണ്. അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ നിന്നു കൊണ്ട് യുഎസ് സൈനികര്‍, ബോംബര്‍ വിമാനങ്ങളുമായി വാര്‍ത്താവിനിമയസംവിധാനം വഴി ബന്ധപ്പെടുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ബോംബാക്രമണം കൂടുതല്‍ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications