യുഎസ് യുദ്ധക്കപ്പല്‍ ചെന്നൈയില്‍
ചെന്നൈ: യുഎസ് യുദ്ധക്കപ്പല്‍ ചെന്നൈ തുറമുഖത്തെത്തി. അഫ്ഗാനെതിരായ ആക്രമണത്തിന്റെ ഭാഗമായി അറബിക്കടലില്‍ റോന്ത് ചുറ്റിയിരുന്ന യുഎസ്എസ് ഒബ്രിയന്‍ എന്ന അമേരിക്കന്‍ യുദ്ധക്കപ്പലാണ് നവമ്പര്‍ അഞ്ച് തിങ്കളാഴ്ച ചെന്നൈ തുറമുഖത്തടുത്തത്.
വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കപ്പലിലെ 300 ജീവനക്കാര്‍ക്ക് വിശ്രമിക്കാനാണ് ചെന്നൈ തുറമുഖത്തടുത്തതെന്ന് ചെന്നൈയിലെ യുഎസ് കോണ്‍സുലാര്‍ ഓഫീസ് അറിയിച്ചു.
ഇന്ത്യയില്‍ പര്യടനം നടത്തിവരുന്ന യുഎസ് പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ് ഫീല്‍ഡ് തിങ്കളാഴ്ച കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യവും പരാമര്‍ശവിഷയമാകുമെന്ന് കരുതുന്നു. 1996ന് ശേഷം ഇതാദ്യമായാണ് ചെന്നൈയില്‍ ഒരു യുഎസ് യുദ്ധക്കപ്പല്‍ നങ്കൂരമിടുന്നത്.












Click it and Unblock the Notifications