പിഡിപി ഹര്‍ത്താല്‍
തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഒമ്പതാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് പിഡിപി സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് പിഡിപി സംസ്ഥാനജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് പറഞ്ഞു. നവമ്പര്‍ അഞ്ച് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിറാജ്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി സമരം തുടരുമെന്നും സിറാജ് പറഞ്ഞു.
മദനിയുടെ കാര്യത്തില്‍ തമിഴ്നാടിന്റെ കണ്ണുതുറപ്പിക്കാന്‍ നവമ്പര്‍ 13 ചൊവാഴ്ച മുല്ലപ്പെരിയാര്‍ ഉപരോധസമരം നടത്തുമെന്നും സിറാജ് പറഞ്ഞു.












Click it and Unblock the Notifications