യുഡിഎഫിന്റെ പ്രതിച്ഛായ മങ്ങി: പിള്ള
കൊച്ചി: കോഴിക്കോട് ഡിസിസി പ്രസിഡന്റിന്റെ അറസ്റ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചുവെന്ന് കേരളാകോണ്‍ഗ്രസ്(ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള. നവംബര്‍ അഞ്ച് തിങ്കളാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.
സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ഡിസിസി പ്രസിഡന്റ് എം. വീരാന്‍കുട്ടിയെ അറസ്റ് ചെയ്തത്. ഡിസിസി പ്രസിഡന്റിന്റെ നിലവാരത്തിലുള്ള ഒരാള്‍ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അയാളെ അറസ്റുചെയ്യുമ്പോള്‍ പൊലീസ് വിവേചനാധികാരം ഉപയോഗിക്കേണ്ടതുണ്ട്. -പിള്ള വ്യക്തമാക്കി.
പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രി എ.കെ. ആന്റണി ഉടന്‍ നടപടിയെടുക്കണം. നിയമസഭാപ്രതിസന്ധി തീര്‍ക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഉടന്‍ പരിഹാരം കാണണമെന്നും പിള്ള പറഞ്ഞു. കെഎസ്ആര്‍ടിസി ബസ്ചാര്‍ജ്ജ് വര്‍ധിപ്പിച്ച നടപടിയെയും പിള്ള വിമര്‍ശിച്ചു.












Click it and Unblock the Notifications