ചരിത്രസ്മരണകളുണര്‍ത്തി രേവതി പട്ടത്താനം
കോഴിക്കോട്: ചരിത്രത്തിന് വീണ്ടും ചടങ്ങുകളിലൂടെ ജീവന്‍ വച്ചപ്പോള്‍ അതിന് സാക്ഷികളാകാന്‍ നൂറുകണക്കിന് ഭക്തര്‍ തടിച്ചുകൂടി. കോഴിക്കോട്ട് രേവതി പട്ടത്താനം പഴമയുടെ ചട്ടക്കൂടുകള്‍ തെറ്റിക്കാതെ വീണ്ടും അരങ്ങേറി. തളി സാമൂതിരി സ്തൂള്‍ ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്ന പട്ടത്താനം സാംസ്താരികമന്ത്രി ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്കു.
ഞായറാഴ്ച രാവിലെ തളി ക്ഷേത്രത്തില്‍നിന്ന് ആചാരമുറകളോടെ സാമൂതിരിരാജാവ് പി.കെ. ഏട്ടനുണ്ണിരാജ, മന്ത്രി കാര്‍ത്തികേയന്‍, എ. സുജനപാല്‍ എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഘോഷയാത്ര പട്ടത്താനശാലയില്‍ പ്രവേശിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി.
എ. സുജനപാല്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. പി.ടി. മോഹനകൃഷ്ണന്‍, ജില്ലാ കളക്ട്ദര്‍ ബിശ്വനാഥ് സിന്‍ഹ, പ്രൊഫ. പി.കെ.കെ. രാജ, പി.ആര്‍. നാഥന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications