ധന്വന്തരി അവാര്‍ഡ് വാരിയര്‍ക്ക് നല്‍കി
മുംബൈ: ഈ വര്‍ഷത്തെ ധന്വന്തരി അവാര്‍ഡ് പി. കെ. വാരിയര്‍ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ ഡോ. പി. സി. അലക്സാണ്ടര്‍ നല്‍കി.
നവംബര്‍ നാല് ഞായറാഴ്ച മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് ദാനം നടന്നത്.
ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും, മഹാത്മാഗാന്ധി: സമാധാനത്തിലേക്കും സ്നേഹത്തിലേക്കും ആത്യന്തിക തീര്‍ഥാടനം എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ അലക്സാണ്ടര്‍ പ്രകാശനം ചെയ്തു.
കേന്ദ്ര ഊര്‍ജ സഹമന്ത്രി ജയ്വന്തിബെന്‍ മേത്ത, കോണ്‍ഗ്രസ് നേതാവ് സുനില്‍കുമാര്‍ ഷിണ്ഡെ, മുംബൈ വൈസ് ചാന്‍സലര്‍ ഡോ. ബാലചന്ദ്ര മുങ്കേകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications