മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രകടനം നടത്തും
തിരുവനന്തപുരം: ഡി സി സി പ്രസിഡന്റിനെ അറസ്റ് ചെയ്ത പൊലീസുകാര്‍ക്ക് എതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് തിരുവനന്തപുരം ജില്ലാ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പകടനം നടത്തുന്നതുള്‍പ്പടെയുള്ള പരിപാടികള്‍ യൂത്ത് കോണ്‍ഗ്രസ് നടത്തും. യൂത്ത് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ജില്ലാ യൂത്ത് കോണ്‍ഗ്രസിലെ കരുണാകര വിഭാഗം നേതാവാണ് സതീശ്. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുത്തില്ലെങ്കില്‍ ആന്റണി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും സതീഷ് പറഞ്ഞു.
മുഖ്യമന്ത്രി ആന്റണിയുടെ അറിവോടെയാണ് കോഴിക്കോട് ഡി സി സി പ്രസിഡന്റിനെ അറസ്റ് ചെയ്തത്. കരുണാകരന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ സര്‍ക്കാരിന് മുന്നോട്ട് പോകാനാവില്ല.- സതീശ് വ്യക്തമാക്കി.












Click it and Unblock the Notifications