മുഷറഫ് വീണാല്‍ പാക് ആക്രമണം: യു എസ്
വാഷിംഗ്ടന്‍: പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ സ്ഥാനഭ്രഷ്ടനാക്കിയാല്‍ പാകിസ്താന്‍ ആക്രമിക്കുമെന്ന് യു എസ്.
മുഷറഫിനെ സ്ഥാനഭ്രഷ്ടനാക്കുകയും ഒസാമയുടെ അനുകൂലികള്‍ പാകിസ്ഥാനില്‍ അധികാരത്തില്‍ വരുകയും ചെയ്യുകയാണെങ്കില്‍ പാകിസ്താനോട് യുദ്ധം തന്നെയാണ് അമേരിക്കയുടെ പരിപാടി. താലിബാന്‍ അധികാരത്തില്‍ വന്നാല്‍ പാകിസ്താനിലെ ആണവ ആയുധകേന്ദ്രങ്ങള്‍ അവരുടെ അധീനതയിലാവുമെന്നതാണ് അമേരിക്കയെ അലട്ടുന്നത്.
ഇതിനായി 2200 ഗറില്ല പോരാളികളെ തയ്യാറാക്കി നിറുത്തിയിരിക്കയാണ് അമേരിക്ക. അമേരിക്കയുടെ യുദ്ധകപ്പലായ യു എസ് എസ് പെലേലിയുവിലാണ് ഇവര്‍. പാകിസ്താന്‍ താലിബനുകളുടെ കൈയില്‍ പെട്ടാല്‍ അമേരിക്കയില്‍ ഉണ്ടായേക്കാവുന്ന ആണവ ആക്രമണത്തേക്കാല്‍ നല്ലത് പാകിസ്താനുമായുള്ള ഒരു യുദ്ധമാണെന്നാണ് യു എസിന്റെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications