കത്തില്‍ ആന്ത്രാക്സ് അണു ഇല്ല
തിരുവനന്തപുരം: കേരളത്തില്‍ എത്തിയ കത്തുകളിലൊന്നും ആന്ത്രാക്സ് അണു കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി.
കേരളത്തിലെ ജനങ്ങള്‍ ആന്ത്രാക്സ് ബാധയെകുറിച്ച് ഭയക്കേണ്ട കാര്യമില്ല. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളെജുകളിലും തൃശൂര്‍ വെറ്റിനറി കോളെജിലും ആന്ത്രാക്സ് അണു കണ്ടെത്താനുള്ള സംവിധാനം ഉണ്ട്.-- സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് അച്യുതാനന്ദന് കിട്ടിയ കത്തില്‍ കണ്ട വെളുത്ത പൊടി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇത് പരിശോധനക്ക് അയച്ചിരുന്നു. മദ്ധ്യതിരുവിതാംകൂറിലും ചിലസ്ഥലങ്ങളില്‍ വെളുത്ത പൊടി ഉള്ള കത്ത് കണ്ടത് ഭീതി പരത്തിയിരുന്നു.












Click it and Unblock the Notifications