കൊച്ചിയിലെ ബസ് സമരം പിന്‍വലിച്ചു
കൊച്ചി: കൊച്ചി നഗരത്തില്‍ സ്വകാര്യ ബസ് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ ഗ്യാനേഷ് കുമാര്‍ നവമ്പര്‍ ആറ് ചൊവാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സമരം ഒത്തുതീര്‍ന്നത്.
വേതനവര്‍ധന സംബന്ധിച്ച ചര്‍ച്ച അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് ബസ് തൊഴിലാളികള്‍ ചൊവാഴ്ച അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുസിഐ, ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമരസമിതി യാണ് സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്.
റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ. എന്‍. മോഹനന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ബസുടമകളും തൊഴിലാളി സംഘടനകളും നടത്തിയ ചര്‍ച്ച അലസിയിരുന്നു. തുടര്‍ന്നാണ് ജില്ലാകളക്ടര്‍ ചൊവാഴ്ച യോഗം വിളിച്ചത്.












Click it and Unblock the Notifications