കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സംസ്ഥാനസമിതിയോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാനസമിതി യോഗം നവംബര്‍ ആറ് ചൊവാഴ്ച ആരംഭിച്ചു. യോഗം മൂന്നു ദിവസം നീണ്ടുനില്ക്കും. തിങ്കളാഴ്ച സമാപിച്ച സിപിഎം സെക്രട്ടേറിയറ്റ് യോഗം തയ്യാറാക്കിയ അജണ്ടയനുസരിച്ചാണ് ചര്‍ച്ച നടക്കുന്നത്.

ഒരു മാസമായി നടന്ന ബ്രാഞ്ച് കമ്മിറ്റിയോഗങ്ങളിലെ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട് . യുഡിഎഫ് സര്‍ക്കാരിനെതിരെ സംഘടിതമായ പ്രക്ഷോഭപരിപാടികളും നിയമസഭാപ്രതിസന്ധി അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടാകും.

ബ്രാഞ്ച് കമ്മിറ്റിയോഗങ്ങള്‍ പൊതുവെ സമാധാനപരമായിരുന്നെങ്കിലും നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായി. ഇക്കുറി നേതാക്കള്‍ അണികളുടെ വിമര്‍ശനങ്ങളോട് പൊതുവെ സംയമനം പാലിച്ചു. കാരണം കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയെയും ചില നേതാക്കന്മാരെയും കേന്ദ്രകമ്മിറ്റി ഈയിടെ ശക്തമായി വിമര്‍ശിച്ചിരുന്നു. കൈരളി ചാനലിലെ പ്രശ്നങ്ങള്‍ ശക്തമായ വിമര്‍ശനത്തിന് വിഷയമായിട്ടുണ്ട്. എന്തായാലും ബ്രാഞ്ച് കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ രത്നച്ചുരുക്കം അതാത് ജില്ലകളെ പ്രതിനിധീകരിക്കുന്ന സംസ്ഥാനകമ്മിറ്റിഅംഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങളും ഉണ്ടാകാതിരിക്കില്ല.

യുഡിഎഫിനകത്ത് തന്നെ രൂപപ്പെട്ടിട്ടുള്ള ഭിന്നതകളെ മുതലെടുത്തുകൊണ്ടുള്ള കരുനീക്കങ്ങളെക്കുറിച്ചും യോഗം തീരുമാനിക്കും. നിയമസഭയില്‍ നിലനില്ക്കുന്ന പ്രതിസന്ധി എങ്ങിനെ തരണം ചെയ്യണമെന്ന കാര്യവും വിശദമായി ചര്‍ച്ചചെയ്യും.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കെ. എന്‍. രവീന്ദ്രനാഥും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനസമിതിയില്‍ നിന്നും പുറത്താക്കിയിരുന്ന രവീന്ദ്രനാഥിനെ കഴിഞ്ഞ സംസ്ഥാനസമിതിയോഗത്തിലാണ് വീണ്ടും തിരിച്ചെടുക്കാന്‍ ധാരണയായത്.

കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രപ്രതിനിധിയായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ സി ഐ ടി യു നേതാക്കള്‍ പങ്കെടുക്കുന്നത് യോഗത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X