ഉത്തരമേഖലാ ഡിഐജിയെ സ്ഥലംമാറ്റി
തിരുവനന്തപുരം: ഉത്തരമേഖലാ ഡിഐജി വിന്‍സണ്‍ എം. പോളിനെയും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സക്കാറയെയും സ്ഥലം മാറ്റി.
വിന്‍സണ്‍ പോളിനെ എറണാകുളം മേഖലാ ഡിഐജിയായാണ് സ്ഥലം മാറ്റിയത്. സക്കാറയെയെ തിരുവനന്തപുരം റെയില്‍വേസ് എസ്പിയായും മാറ്റി നിയമിച്ചു.
കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ അസമയത്ത് അറസ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എറണാകുളം മേഖലാ ഡിഐജിയായിരുന്ന മുഹമ്മദ് യാസിനാണ് പുതിയ ഉത്തര മേഖലാ ഡിഐജി. കോഴിക്കോട് പൊലീസ് കമ്മിഷണറായി സഞ്ജീബ് കുമാര്‍ പത്ജോഷിയെ നിയമിച്ചു.
ഇപ്പോള്‍ എറണാകുളം റൂറല്‍ എസ്പിയായ അനില്‍കുമാറിനെ എറണാകുളം പൊലീസ് കമ്മിഷണറായി നിയമിച്ചു. ആര്‍. എ. ചന്ദ്രശേഖറാണ് എറണാകുളം റൂറല്‍ എസ്പി. തിരുവനന്തപുരം റെയില്‍വെ എസ്പിയായിരുന്ന പി. ശ്രീനിവാസന്‍ കൊല്ലം എസ്പിയാവും.












Click it and Unblock the Notifications