കോഴിക്കോട് ഹര്‍ത്താല്‍ പൂര്‍ണ്ണം
കോഴിക്കോട്: റവന്യൂജില്ലാ യുവജനോത്സവത്തോടനുബന്ധിച്ച് നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. നവമ്പര്‍ ആറ് ചൊവാഴ്ച കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹര്‍ത്താലിന് ബിജെപിയും പിന്തുണപ്രഖ്യാപിച്ചു. കൊയിലാണ്ടി, വടകര പ്രദേശങ്ങളില്‍ വാഹനഗതാഗതവും തടസ്സപ്പെട്ടു. കോഴിക്കോട് റവന്യുജില്ലാ യുവജനോത്സവത്തോടനുബന്ധിച്ച് നവമ്പര്‍ അഞ്ച് തിങ്കളാഴ്ച രാത്രിയാണ് ഹര്‍ത്താലിന് കാരണമായ ലാത്തിച്ചാര്‍ജ്ജ് നടന്നത്.
യുവജനോത്സവവേദിയില്‍ അര്‍ദ്ധരാത്രിയ്ക്ക് ശേഷം മൈക്ക് ഉപയോഗിക്കുന്നത് പൊലീസ് തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ദേശീയ പാത ഉപരോധിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് പൊലീസ് ജനങ്ങള്‍ക്ക് നേരെ ലാത്തിവീശിയത്.
അധ്യാപകസംഘടനകളും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചൊവാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications