ഹൃദ്രോഗത്തെ ചെറുക്കാന്‍ കരിക്കിന്‍ വെള്ളം
തിരുവനന്തപുരം: ഹൃദ്രോഗത്തെ ചെറുക്കാന്‍ കരിക്കിന്‍ വെള്ളം ഫലപ്രദമാണെന്ന് കണ്ടെത്തി. കേരള സര്‍വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
ഹൃദ്രോഗത്തെ ചെറുക്കാനും ഹൃദ്രോഗത്തിന് കാരണമാകുന്ന രക്തത്തിലെ കൊഴുപ്പിനെ കുറക്കാനും കരിക്കിന്‍ വെള്ളം പ്രയോജനപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍വകലാശാല ബയോകെമിസ്ട്രി വിഭാഗം തലവന്‍ ഡോ. ടി. രാജ്മോഹനും പി. അനുരാഗും വെള്ളെലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തലുണ്ടായത്.
ഹൃദ്രോഗത്തെ ചെറുക്കുന്ന പല ഘടകങ്ങളും കരിക്കിന്‍വെള്ളത്തിലുണ്ടെന്ന് ഡോ. ടി. രാജ്മോഹനും പി. അനുരാഗും പറഞ്ഞു. കരിക്കന്‍ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള ആര്‍ജിനിന്‍ എന്ന അമിനോ ആസിഡ് ഹൃദ്രോഗത്തെ ചെറുക്കാന്‍ സഹായിക്കുന്നു.
നെതര്‍ലാന്റ്സില്‍ നിന്ന് പുറത്തിറക്കുന്ന പ്ലാന്റ് ഫുഡ് ഫോര്‍ ഹ്യൂമന്‍ ന്യൂട്രീഷന്‍ എന്ന ഗവേഷണ മാസികയില്‍ ഗവേഷണത്തെ കുറിച്ചുള്ള ലേഖനം ഉടന്‍ പ്രസിദ്ധീകരിക്കും.












Click it and Unblock the Notifications