കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒട്ടേറെ സൗജന്യങ്ങളുമായി ഐടി നയം

  • By Staff
Google Oneindia Malayalam News

കൊച്ചി: സര്‍ക്കാര്‍ പുതുതായി കൊണ്ടുവരാനുദ്ദേശിക്കുന്ന ഐടി നയം നിരവധി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായിരിക്കുമെന്ന് ഐടിസെക്രട്ടറി അരുണാ സുന്ദര്‍രാജന്‍ . ജോലിസമയത്തിന്റെ കാര്യത്തില്‍ അയവുനിറഞ്ഞ സമീപനമുള്‍പ്പെടെ ഈ മേഖലയിലെ ജീവനക്കാര്‍ക്കും ഒട്ടേറെ മുന്‍ഗണനകള്‍ അനുവദിക്കും.

നവമ്പര്‍ ആറ് ചൊവാഴ്ച കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഐടി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അരുണാ സുന്ദര്‍രാജന്‍. വിവരസാങ്കേതികവിദ്യയുടെ കാര്യത്തില്‍ മനുഷ്യവിഭവശേഷി, അടിസ്ഥാനസൗകര്യങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിങ്ങനെ കേരളത്തിന് ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ട്. ഈ അനുകൂലസാഹചര്യം മുതലെടുത്ത് കേരളത്തെ രാജ്യത്തിന്റെ തന്റെ വിവരസാങ്കേതികവിദ്യാകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വിവരസാങ്കേതികവിദ്യാമേഖലയില്‍ കേരളത്തില്‍ 1000 കോടിയുടെ നിക്ഷേപം കൂടി വരാനിരിക്കുകയാണ്. അതോടെ വിവരസാങ്കേതികവിദ്യാരംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. ഒപ്പം ടൂറിസം, ആരോഗ്യം, ഇ-വിദ്യാഭ്യാസം, സിആര്‍എം എന്നീ മേഖലകളില്‍ കേരളത്തിന്റെ പുരോഗതിയ്ക്ക് വിവരസാങ്കേതികവിദ്യയെ ഉപയോഗിക്കുകയും ചെയ്യും. - അവര്‍ വ്യക്തമാക്കി.

വിവരസാങ്കേതികവിദ്യാരംഗത്ത് പരമാവധി സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X