കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കറിക്ക് വില കൂടുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്നു. പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമാണ് വില കൂടുന്നത്. എന്നാല്‍ പഴവര്‍ഗ്ഗങ്ങള്‍ക്ക് വില കാര്യമായി കൂടിയിട്ടുമില്ല.

പച്ച ക്കറി യുടെ ഉത്പാദന കേന്ദ്രങ്ങളിലും പ്രധാന പച്ചക്കറി ചന്തകളിലും തന്നെ വില കയറിയിട്ടുണ്ട്. തിരുവനന്തപുരത്തെ ബാലരാമപുരം, കൊല്ലത്തെ പുത്തൂര്‍ എന്നിവിടങ്ങളില്‍ പ്രധാന പച്ചക്കറി ചന്തകളുണ്ട്. ഇവിടെ ഒക്കെ വിലകയറിയിരിക്കയാണ്. അമരക്ക് വില 13 ല്‍ നിന്ന് 16 ആയും കത്തിരിക്കക്ക് 12 ല്‍ നിന്ന് 16 ആയും പാവയ്കക്ക് 16 ല്‍ നിന്ന് 20 ആയും വില കൂടി.

നേന്ത്രക്കായ് , ചേമ്പ്, ചേന എന്നിവയ്ക്ക് വില മൂന്നു രൂപ വരെ കൂടിയിട്ടുണ്ട്. നഗരത്തില്‍ വില വീണ്ടും കൂടും. പുറത്ത്നിന്ന് ഉള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണത്രെ വിലക്കയറ്റത്തിന് കാരണം. നാടന്‍ പച്ചക്കറിയുടെ ഉത്പാദനം കുറയുകയും ചെയ്തു.

എന്നാല്‍ പച്ചക്കറിയുടെ വില കുടിയത് അപൂര്‍വമായെങ്കിലും കേരളത്തില്‍ പച്ചക്കറി കൃഷി നടത്തുന്നവര്‍ക്ക് സഹായകമായി. പൊതുവേ കാര്‍ഷീക ഉത്പന്നങ്ങള്‍ക്ക് വില ഇടിഞ്ഞ ഈ സമയത്ത് പച്ചക്കറിയുടെ വിലകയറ്റം അവര്‍ക്ക് സഹായകമായിരിക്കുകയാണ്.

പലവ്യഞ്ജനത്തിനും വിലകയറിയിട്ടുണ്ട് പെട്ടെന്ന് ഇങ്ങനെ ഒരു വിലകയറ്റത്തിന് കാരണമൊന്നും കച്ചവടക്കാര്‍ കാണുന്നില്ല. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും ഉത്പന്നങ്ങളുടെ വരവ് കുറയുന്നതിനും കാരണം വ്യക്തമല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X