നോട്ടീസ് കൈപ്പറ്റാത്തത് കോടതി അലക്ഷ്യമല്ല
കൊച്ചി: സ്പീക്കര്‍ക്ക് എതിരെയുള്ള കോടതി അലക്ഷ്യ കേസ് ഹൈക്കോടതി തള്ളി. ഹൈക്കോടതി നല്‍കിയ നോട്ടീസ് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ കൈപ്പറ്റാത്തത് കാണിച്ച് സമര്‍പ്പിച്ചിരുന്ന പരാതിയാണ് കോടതി തള്ളിയത്.
ഹൈക്കോടതിയുടെ നോട്ടീസ് കൈപ്പറ്റാതിരിക്കുന്നത് കോടതി അലക്ഷ്യമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജഡ്ജി മാരായ പി.കെ. ബാലസുബ്രഹ്മണ്യന്‍,. സി. എന്‍. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ച് കേസ് തള്ളിയത്.
നിയമസഭയില്‍ ഒരു അംഗം ശ്രീനാരായണ ഗുരുവിന്റെ നാമത്തില്‍ സത്യപ്രതിഞ്ജചെയ്തത് സംബന്ധിച്ച കേസിലാണ് കോടതി സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചത്. സ്പീക്കര്‍ നോട്ടീസ് കൈപ്പറ്റാത്ത് കോടതി അലക്ഷ്യമല്ല. കേസില്‍ സ്പീക്കറുടെ അഭിപ്രായം കേള്‍ക്കാതെ തീരുമാനം എടുക്കുന്ന സ്ഥിതി ഉണ്ടാകാതിരിക്കാനാണ് നോട്ടീസ് അയച്ചത്. നോട്ടീസ് കൈപ്പറ്റാത്ത സ്ഥിതിക്ക് സ്പീക്കറുടെ പക്ഷം കേള്‍ക്കാതെ കോടതി തീരുമാനം എടുക്കും.- ജഡ്ജിമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications