നാല് യു എസ് സൈനികരെ കൊന്നു
ഇസ്ലാമാബാദ്: താലിബാന്‍ സേന യു എസ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. നാല് യു എസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്.
അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് ഏജന്‍സിയാണ് ഇത് വ്യക്തമാക്കിയത്. അഫ്ഗാനില്‍ വച്ചാണ് ഹെലികോപ്റ്ററിന് വെടിയേറ്റതെങ്കിലും പൈലറ്റ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അതിനെ എത്തിച്ചു. പാകിസ്ഥാന്റെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ചാങ്കി ജില്ലയിലാണ് ഹെലികോപ്റ്റര്‍ വീണത്. ഹെലികോപ്റ്ററന്റെ അവശ്ഷ്ടങ്ങള്‍ യു എസ് സൈനികര്‍ മാറ്റി.
ഹെലികോപ്റ്റര്‍ വീണത് സമ്മതിച്ച പാക് അധികൃതര്‍ വൈമാനികരെ പറ്റി യാതൊരു വിവരവും അറിയില്ലെന്ന് പറഞ്ഞു.












Click it and Unblock the Notifications