താലിബാന് കുലുക്കമില്ല
ബെയ്റൂട്ട്: അമേരിക്കന്‍ ആക്രമണം നാലാഴ്ച പിന്നിട്ടിട്ടും താലിബാന്‍ കീഴടങ്ങുകയോ തകരുകയോ ചെയ്യുന്നതിനുളള സാധ്യത കാണാനില്ലെന്ന് പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ ഒരു പ്രതിനിധി വ്യക്തമാക്കി.
ആക്രമണത്തിന്റെ തുടക്കത്തില്‍ താലിബാന്റെ തകര്‍ച്ച പെട്ടെന്നുതന്നെ ഉണ്ടാവുമെന്നാണ് കരുതിയത്. പക്ഷെ ആക്രമണം തുടങ്ങി നാലാഴ്ച കഴിഞ്ഞു.-മേജര്‍ ജനറല്‍ റഷീദ് ഖുറൈഷി പറഞ്ഞു.
പാകിസ്ഥാനില്‍ താലിബാന്‍ അനുകൂലികള്‍ നടത്തുന്ന പ്രകടനങ്ങള്‍ കാര്യമാക്കേണ്ടതില്ല. പാകിസ്ഥാനില്‍ താലിബാന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്തത് അവിടുത്തെ ജനസംഖ്യയുടെ .07 ശതമാനം ആളുകള്‍ മാത്രമാണ്. അഫ്ഗാനില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയവരാണ് അതില്‍ അധികം പേരും. ഖുറൈഷി പറഞ്ഞു. ലബനന്‍ ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഖുറൈഷി ഇത് പറഞ്ഞത്.












Click it and Unblock the Notifications