അഫ്ഗാന്‍ പ്രശ്നം ബുഷുമായി ചര്‍ച്ച ചെയ്യും
മോസ്കോ: അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി പറഞ്ഞു.
യുദ്ധത്തിനു ശേഷം അഫ്ഗാനിസ്ഥാനില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തും. ജനങ്ങളുടെ പുനരധിവാസവും ചര്‍ച്ചയില്‍ വിഷയമാവുമെന്ന് വാജ്പേയി പറഞ്ഞു. റഷ്യന്‍ ദുമയുടെ സ്പീക്കര്‍ ഗെന്നഡി സെല്‍സ്നിയോവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നവംബര്‍ അഞ്ച് തിങ്കളാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു വാജ്പേയി.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകം മുഴുവന്‍ കൈ കോര്‍ത്തിരിക്കുകയാണ്. തീവ്രവാദത്തെ തകര്‍ക്കേണ്ടത് ഇന്ത്യയെയും റഷ്യയെയും പോലെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഇരയാവുന്ന രാജ്യങ്ങളുടെ ആവശ്യമാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ അവരുടെ സ്വന്തം സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് നമ്മുടെ ആവശ്യം.
ഗെന്നഡി സെല്‍സ്നിയോവുമായി കശ്മീര്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച നടത്തിയതായി വാജ്പേയി വെളിപ്പെടുത്തി.












Click it and Unblock the Notifications