Get Updates
Get notified of breaking news, exclusive insights, and must-see stories!

സമുദ്രോത്പന്ന കയറ്റുമതി വരുമാനം കുറഞ്ഞു

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതിയിലൂടെയുള്ള വരുമാനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇടിവ്. കയറ്റുമതി ചെയ്യുന്ന ഉല്പന്നത്തിന്റെ അളവില്‍ വര്‍ധനയുണ്ടെങ്കിലും ഫിബ്രവരി മുതല്‍ വിലയിലുണ്ടായ വന്‍ ഇടിവ് മൂലം വരുമാനം കുറഞ്ഞുവരികയാണ്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വരുമാനത്തില്‍ 10.45 ശതമാനം(ഡോളര്‍ അടിസ്ഥാനത്തില്‍) കുറവ് രേഖപ്പെടുത്തി. രൂപയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഈ കുറവ് 5.75 ശതമാനമാണ്.

2001 ഏപ്രില്‍-സപ്തംബര്‍ കാലയളവില്‍ 1,51,620 ടണ്‍ സമുദ്രോത്പന്നമാണ് കയറ്റുമതി നടത്തിയത്. 2,832 കോടി രൂപയാണ് ഈ കയറ്റുമതിയിലുണ്ടായ വരുമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 1,40,491 ടണ്‍ കയറ്റുമതിയിലൂടെ ലഭിച്ച വരുമാനം 3004 കോടിയാണ്.

സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിനു ശേഷമുള്ള ആഗോളസാഹചര്യം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയെ ബാധിച്ചിട്ടില്ലെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാന്‍ കെ. ജോസ് സിറിയക് പറഞ്ഞു. സപ്തംബര്‍ 11ന് ശേഷം കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ ഇന്‍ഷുറന്‍സ് തുകയില്‍ വര്‍ധനവരുത്തിയിട്ടുണ്ട്. പക്ഷെ ഈ വര്‍ധന എല്ലാ മേഖലയിലും ഉണ്ട്.

ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഇപ്പോഴും ജപ്പാനാണ്. 22 ശതമാനം ഉത്പന്നങ്ങളാണ് ജപ്പാന്‍ വാങ്ങുന്നത്. ജപ്പാനില്‍ നിന്നും ലഭിക്കുന്നത് മൊത്തം വരുമാനത്തിന്റെ 38 ശതമാനവും. യൂറോപ്യന്‍ യൂണിയനാണ് സമുദ്രോത്പന്നങ്ങള്‍ വാങ്ങുന്നതില്‍ രണ്ടാം സ്ഥാനത്ത്. യുഎസിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ചൈന മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+