സാമൂഹ്യ സുരക്ഷാ നമ്പര്‍ വരുന്നു
ദില്ലി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും സാമൂഹ്യസുരക്ഷാ നമ്പര്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
2002 ജനവരിയോടെ ഇത് നടപ്പാക്കുകയാണ് ലക്ഷ്യം. അസംഘടിത മേഖലയിലുള്ളവര്‍ക്ക് പെന്ഷന് നല്‍കുകയെന്ന ലക്ഷ്യം വച്ചാണിത്. ഇതനുസരിച്ച് കോണ്‍ട്രാക്ട് തൊഴിലാളികള്‍, സ്വകാര്യ വ്യാപാരികള്‍, സ്വകാര്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് പെന്ഷന് ആനുകൂല്യം ലഭിക്കും.
സര്‍ക്കാരിന്റെ കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനായിരിക്കും പെന്‍ഷന്റെ ചുമതല. ഏഷ്യന്‍ വികസന ബാങ്കിന്റെ സാങ്കേതിക സഹായത്തോടെയായിരിക്കും പെന്ഷന് പദ്ധതി നടപ്പിലാക്കുക. പെന്ഷന് തുക സ്വീകരിക്കലും പദ്ധതി നടത്തിപ്പും സുഗമമാക്കാനായാണ് പദ്ധതിയുടെ കീഴില്‍ വരുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാ നമ്പര്‍ നല്‍കുന്നത്.
2001 ഡിസംബറോടെ തന്നെ സാമൂഹ്യസുരക്ഷാ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തും. വികസിത രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന തരത്തിലായിരിക്കും സാമൂഹ്യ സുരക്ഷിതത്വ നമ്പര്‍ നല്‍കുക. നികുതിദായകര്‍ക്ക് ഇന്‍കം ടാക്സുകാര് നല്കുന്ന പാന്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും സാമൂഹ്യസുരക്ഷാ നമ്പര്‍ നല്‍കുക. ഈ പദ്ധതി കൂടി നടപ്പിലാക്കുന്നതോടെ സര്‍ക്കാരിന്റെ പെന്ഷന് പദ്ധതിക്കു കീഴിലുള്ളവരുടെ എണ്ണം മൂന്നു കോടിയില്‍ നിന്നും അഞ്ചു കോടിയായി കൂടും.
100 കോടി വരുന്ന ജനസംഖ്യയുടെ 11 ശതമാനത്തിന് മാത്രമേ എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് സേവനം നല്കാന് ഇപ്പോള്‍ കഴിയുന്നുള്ളൂ. പക്ഷെ അസംഘടിത തൊഴില്‍ മേഖലയിലേക്ക് കൂടി കടക്കുന്നതോടെ എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സേവനപരിധി വര്‍ധിക്കും. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ട്, സ്വകാര്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നുള്ള മത്സരത്തെ നേരിടാന്‍ കൂടിയാണ് ഈ പുതിയ പെന്ഷന് പദ്ധതി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications