കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷാമബത്ത നല്കില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കം കാരണം ഈ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്കില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വെളിപ്പെടുത്തി. നവമ്പര്‍ ഏഴ് ബുധനാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ക്ഷാമബത്താ കുടിശ്ശികയും ഈ സാമ്പത്തികവര്‍ഷം നല്കാന്‍ കഴിയില്ല. തടസ്സമില്ലാതെ ശമ്പളം നല്കുന്ന വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. - ആന്റണി പറഞ്ഞു. അഞ്ച് ഗഡു ക്ഷാമബത്താ കുടിശ്ശിക കൂടി സര്‍ക്കാര്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് നല്കാന്‍ ബാക്കിയുണ്ട്.

സാമ്പത്തിക ഞെരുക്കം കാരണം അല്പം കാത്തിരിക്കാന്‍ മാത്രമേ പറയുന്നുള്ളൂ. ജീവനക്കാര്‍ സമരത്തിലേക്ക് പോകുമെന്നറിയാം. പക്ഷെ അവരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ല. - ആന്റണി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ വന്‍ പലിശയ്ക്ക് ബാങ്കുകളില്‍ നിന്നും പണം കടമെടുത്താണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്ത സ്ഥിതിയാണ്. - അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X