നവംബര്‍ ഒമ്പതിന് കരിദിനമാചരിക്കും
കോട്ടയം: കര്‍ഷക സംഘടന നവംബര്‍ ഒമ്പത് വെള്ളിയാഴ്ച കരിദിനമായി ആചരിക്കും. ദോഹയില്‍ നവംബര്‍ ഒന്‍പതിന് തുടങ്ങുന്ന ലോകവ്യാപാരസംഘടനയുടെ യോഗത്തിന്റെ പശ്ചാത്തലത്തില്‍ ഡബ്ലിയു ടി ഒ യുടെ കര്‍ഷകവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെയാ ണ് ഇത്.
കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നതാണ് ലോകവ്യാപാര സംഘനയുടെ നയങ്ങളെന്ന് കര്‍ഷക സംഘടന സംസ്ഥാന സെക്രട്ടറി പി. ജെ. ബേബിയും സിപിഐ (എംഎല്‍) റെഡ് ഫ്ലാഗ് കോട്ടയം ജില്ലാ സെക്രട്ടറി എം. കെ. ദിലീപും നവംബര്‍ ആറ് ചൊവാഴ്ച വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പാറ്റന്റ് നിയമങ്ങള്‍ രൂപീകരിക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ വെട്ടിക്കുറക്കുക, മൂന്നാം ലോകരാജ്യങ്ങളിലെ ഭൂമി ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്ക് കൈമാറുക, വൈദ്യുതിക്കും വളത്തിനുമുള്ള സബ്സിഡി എടുത്തുകളയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലോകവ്യാപാരസംഘടനയുടെ ദോഹാസമ്മേളനത്തിനുള്ളത്.
ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ലോകവ്യാപാരസംഘടനയുടെ നയങ്ങള്‍ മൂലം രാജ്യത്തെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്.
സമാന അഭിപ്രായമുള്ള സംഘടനകളുമായി സഹകരിച്ച് ഡിസംബറില്‍ കോട്ടയത്ത് അഖിലേന്ത്യാ സമ്മേളനം നടത്താന്‍ കര്‍ഷക സംഘടന ഉദ്ദേശിക്കുന്നുണ്ട്. ഈ രംഗത്തെ പ്രധാന പ്രവര്‍ത്തകനായ നഞ്ചുണ്ടസ്വാമിയെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കും.
കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ലോകവ്യാപാരസംഘടനയുടെ നയങ്ങളുടെ അപകടം രാഷ്ട്രീയപാര്‍ട്ടികളും പതുക്കെ തിരിച്ചറിഞ്ഞുവരികയാണെന്ന് പി. ജെ. ബേബിയും എം. കെ. ദിലീപും പറഞ്ഞു.












Click it and Unblock the Notifications