Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിയെ വിട്ടയച്ചു

തിരുവനന്തപുരം: കേരള കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തീവണ്ടി തടഞ്ഞതിന് അറസ്റിലായ സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പിരപ്പന്‍കോട് മുരളി എന്നിവരെ നവംബര്‍ ഏഴ് ബുധനാഴ്ച കോടതി വിട്ടയച്ചു.

ഒക്ടോബര്‍ 31 ന് കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ കേരള കര്‍ഷകസംഘം സംസ്ഥാനവ്യാപകമായി നടത്തിയ തീവണ്ടി തടയല്‍ സമരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് കോടിയേരിയുടെയും മറ്റും നേതൃത്വത്തില്‍ തീവണ്ടി തടഞ്ഞത്. അറസ്റിലായ ഇവരെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

ബുധനാഴ്ച കോടതിയില്‍ കോടിയേരിക്കും മുരളിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് റിമാന്റ് കാലാവധി ശിക്ഷയായി പരിഗണിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇവരെ വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+