കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി ക്ഷേമത്തിന് കമ്മീഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി വിവിധപദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ആന്റണി. നവമ്പര്‍ ഏഴ് ബുധനാഴ്ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും ഈ കമ്മീഷന്റെ ചുമതലയായിരിക്കും. ചീഫ് സെക്രട്ടറിയായിരിക്കും ഈ കമ്മീഷന്റെ അധ്യക്ഷന്‍. ഈ കമ്മീഷന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തെ അതാത് ജില്ലകളില്‍ കളക്ടര്‍മാര്‍ അധ്യക്ഷന്മാരായി രൂപീകരിച്ച ആദിവാസി ക്ഷേമകമ്മീഷനുകള്‍ നിലവിലുണ്ട്.- ആന്റണി പറഞ്ഞു.

പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭകരമാക്കാന്‍ എന്തൊക്കെ പരിഷ്കാരങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും. ലാഭത്തിലല്ലാത്ത പൊതുമേഖലാസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ ഇനി സര്‍ക്കാരിന് കഴിയില്ല. ഇക്കാര്യം പഠിക്കാന്‍ നേരത്തെ നിയോഗിച്ചിരുന്ന ആര്‍.സി. ചൗധരി കമ്മിറ്റിയോട് റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്കാന്‍ ആവശ്യപ്പെടും. - ആന്റണി വ്യക്തമാക്കി.

ദേവാലയങ്ങളില്‍ മൈക്ക് ഉപയോഗിക്കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗരേഖയുണ്ടാക്കും. ഈയിടെ ഇതു സംബന്ധിച്ച് ഹൈക്കോടതി വിധി വന്ന സാഹചര്യത്തിലാണിത്. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭായോഗം ചര്‍ച്ചചെയ്യതായും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X