നവംബര്‍ ഒമ്പതിന് ആഗോള സംഘടനാ ദിനം
കൊച്ചി: നവംബര്‍ ഒമ്പത് വെള്ളിയാഴ്ച സംയുക്ത തൊഴിലാളി സംഘടനാ കൗണ്‍സില്‍ ആഗോള സംഘടനാ ദിനമായി ആചരിക്കും. നവംബര്‍ ഒമ്പതിന് ദോഹയില്‍ ലോകവ്യാപാരസംഘടനയുടെ സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ആഗോളവത്കരണത്തില്‍ പ്രതിഷേധിച്ച് 13 തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെട്ട കൗണ്‍സില്‍ ആഗോള സംഘടനാ ദിനം ആചരിക്കുന്നത്.
ഇന്റര്‍നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ഫ്രീ ട്രേഡ് യൂണിയന്‍സ് ഈ ദിനം ആഗോള സംഘടനാ ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് എഐടിയുസി നേതാവ് കെ. വിജയന്‍ പിള്ള അറിയിച്ചു. വേള്‍ഡ് ഫെഡറേഷന്‍ ഒഫ് ട്രേഡ് യൂണിയന്‍സും വേള്‍ഡ് കോണ്‍ഫെഡറേഷന്‍ ഒഫ് ലേബറും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ 16 സ്ഥലങ്ങളില്‍ നവംബര്‍ എട്ടിനും ഒമ്പതിനും സമ്മേളനങ്ങള്‍ നടത്തുമെന്ന് വിജയന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications