അഫ്ഗാനിസ്ഥാനിലേക്ക് ആയുധക്കടത്ത് തടയും
വാഷിംഗ്ടണ്‍: അതിര്‍ത്തിയിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കള്ളക്കടത്തുകാര്‍ ആയുധം കടത്തുന്നത് തടയുന്നതിന് യുഎസ് പാക്കിസ്ഥാന് സഹായം നല്‍കും.
മുസ്ലിം തീവ്രവാദികളെ നിയന്ത്രിക്കുന്നതിന് പാക്കിസ്ഥാന്‍ പൊലീസിന് പരിശീലനം നല്‍കാനും ആലോചനയുണ്ടെന്ന് പാക്കിസ്ഥാനിലെ യുഎസ് അംബാസിഡര്‍ വിന്‍ഡി ചാംബെര്‍ലിന്‍ പറഞ്ഞു.
ഇതുസംബന്ധിച്ച രണ്ട് പദ്ധതികള്‍ക്ക് പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പിന്തുണയുണ്ട്. പാക്കിസ്ഥാനിലെ സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിക്കാതെ അഫ്ഗാന്‍ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് മുഷാറഫ് മനസിലാക്കിയിട്ടുണ്ടെന്ന് ചാംബെര്‍ലിന്‍ പറഞ്ഞു.
പാക്കിസ്ഥാനും യുഎസുമായുള്ള സഹകരണത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും ചാംബെര്‍ലിന്‍ വ്യക്തമാക്കി.












Click it and Unblock the Notifications