Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയി-മുഷറഫ് കൂടിക്കാഴ്ച ?

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി വാജ്പേയിയും പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫും നവമ്പര്‍ 11 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന ഊഹാപോഹം ശക്തമാകുന്നു.

അതേ സമയം മുഷറഫുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ബുധനാഴ്ച റഷ്യയില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വാജ്പേയി വാര്‍ത്താലേഖകരോട് വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിനെത്തുന്ന ഇരു നേതാക്കള്‍ക്കും നവമ്പര്‍ 11ന് വേണ്ടുവോളം ഒഴിവുസമയമുണ്ടെന്നതിനാലാണ് ഈ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടൈന്ന് വിദഗ്ധര്‍ കരുതുന്നത്.

ദക്ഷിണേഷ്യയുടെ ചുമതലയുള്ള യുഎസ് അസിസ്റന്റ് സെക്രട്ടറി ക്രിസ്റിന റോക്ക നവമ്പര്‍ ഏഴ് ബുധനാഴ്ച ഇത്തരമൊരു കൂടിക്കാഴ്ചയെപ്പറ്റി ചില സൂചനകള്‍ നല്കിയതോടെയാണ് ഊഹാപോഹം വീണ്ടും ശക്തമായത്. വാജ്പേയിയും മുഷറഫും കൂടിക്കാഴ്ച നടത്തുന്നതിന് അമേരിക്കയുടെ പിന്തുണയുണ്ടായിരിക്കുമെന്നാണ് റോക്ക അഭിപ്രായപ്പെട്ടത്.

എന്നാല്‍ ചര്‍ച്ചക്കുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു വാജ്പേയി അഭിപ്രായപ്പെട്ടത്. ചര്‍ച്ചക്ക് അനുകൂലമായ സാഹചര്യമില്ലെന്നുതന്നെയാണ് വജ്പേയിയുടെ വാദം. അനുകൂല സാഹചര്യമില്ലാതെ ചര്‍ച്ചനടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് വാജ്പേയി വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും മാധ്യമപ്രവര്‍ത്തകര്‍ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് സാധ്യതകള്‍ അക്കമിട്ടു നിരത്തുകയാണ്. നവമ്പര്‍ ഒമ്പത് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി വാജ്പേയി കൂടിക്കാഴ്ച നടത്തുന്നുണ്ട് . അപ്പോള്‍ മുഷറഫുമായി ചര്‍ച്ച നടത്താന്‍ ബുഷ് നിര്‍ദേശിച്ചാല്‍ വാജ്പേയിക്ക് അത് നിരസിക്കാന്‍ കഴിയില്ലെന്നതാണ് ഒരു വാദം.

നവംബര്‍ 10 ശനിയാഴ്ച ലോകനേതാക്കള്‍ക്ക് യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ നല്കുന്ന വിരുന്നിലും വാജ്പേയിയും മുഷറഫും കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു . നവമ്പര്‍ 11 ഞായറാഴ്ച വാജ്പേയിക്കും മുഷാറഫിനും പ്രത്യേകിച്ച് തിരക്കിട്ട പരിപാടികളൊന്നുമില്ല. മുഷാറഫിന് അമേരിക്കയിലെ പാക്പൗരസമൂഹവുമായി ഒരു വിരുന്നും വാര്‍ത്താപ്രതിനിധികളുമായി കൂടിക്കാഴ്ചയും മാത്രമേയുള്ളൂ. ഇതിനിടയില്‍ വാജ്പേയിയുമായി കൂടിക്കാഴ്ച നടത്താന്‍ ധാരാളം സമയമുണ്ട്.

വാജ്പേയിയുടെ ഞായറാഴ്ചത്തെ പരിപാടികളെന്തൊക്കെയെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഒരു കൂടിക്കാഴ്ചയിലൂടെ, ആഗ്ര ഉച്ചകോടിയില്‍ നിന്ന് ഒരു ചുവടുകൂടി മുന്നേറാന്‍ ന്യൂയോര്‍ക്ക് വേദിയാകുമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+