ക്രെംലിനില്‍ വാജ്പേയി പ്രസംഗിച്ചത് ഹിന്ദിയില്‍
മോസ്കോ: ക്രെംലിനില്‍ നവംബര്‍ ആറ് ചൊവാഴ്ച രാത്രി റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുട്ടിന്‍ നല്‍കിയ വിരുന്ന് സല്‍ക്കാര വേളയില്‍ പ്രധാനമന്ത്രി വാജ്പേയി സംസാരിച്ചത് ഹിന്ദിയില്‍.
സല്‍ക്കാര വേളയില്‍ പുട്ടിന്‍ റഷ്യനില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് വാജ്പേയി തന്റെ പ്രസംഗം ഹിന്ദിയിലാക്കാന്‍ തീരുമാനിച്ചത്. വിരുന്ന് സല്‍ക്കാര വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഇംഗ്ലീഷില്‍ സംസാരിക്കുകയാണ് പതിവ്.
പുട്ടിനും വാജ്പേയിയും ചേര്‍ന്നുള്ള വാര്‍ത്താ സമ്മേളനത്തിന് മുമ്പ് വാജ്പേയി പ്രസ്താവന വായിച്ചതും ഹിന്ദിയിലാണ്.
നവംബര്‍ 10ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വാജ്പേയി നടത്തുന്ന അഭിസംബോധന ഹിന്ദിയിലായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 1978ല്‍ വിദേശകാര്യമന്ത്രിയായിരിക്കെ വാജ്പേയി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഹിന്ദിയിലാണ് പ്രസംഗിച്ചത്. 1998ലും 2000ലും യുഎന്‍ ജനറല്‍ അംസബ്ലിയില്‍ അദ്ദേഹം ഹിന്ദിയില്‍ തന്നെ അഭിസംബോധന നടത്തി.












Click it and Unblock the Notifications